പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Thursday, May 01, 2008

ചിലരുടെ പ്രത്യേക അവകാശങ്ങള്‍

എം പിമാരുടെ പ്രത്യേക അവകാശങ്ങള്‍ ക്രോഡീകരിക്കേണ്ടതില്ലെന്നു ലോക്‌ സഭ സമിതി നിര്‍ദ്ദേശിച്ചു. സെബാസ്റ്റ്യന്‍ പോള്‍ എം.പി. ഇതില്‍ വിയോജനക്കുറിപ്പ്‌ രേഖപ്പെടുത്തി.

ബലെ ഭേഷ്‌.... ഇനിയും ഇത്‌ കാലാകാലം ഇങ്ങനെ തുടരട്ടെ...

പുഷ്ക്കരന്‍ കേരളത്തിലെ നിയമസഭ സെക്രട്ടേറിയറ്റില്‍ വര്‍ഷങ്ങള്‍ സേവനം അനുഷ്ഠിച്ച ഒരാളോട്‌ നേരത്തെ അന്വേഷിച്ചിരുന്നു. സാമാജികരുടെ പ്രിവിലെജ്സിനെ കുറിച്ചു. അന്നു അദ്ദേഹം പറഞ്ഞത്‌ ഇവിടെ കുറിക്കട്ടെ. " ഈ പ്രത്യേക അവകാശങ്ങള്‍ ഒരു മറയാണ്‌. എവിടേയും ക്രോഡീകരിച്ച ഒരു ലിസ്റ്റ്‌ ഇല്ല. ലിസ്റ്റ്‌ ക്രോഡീകരിക്കലിനെക്കുറിച്ചു എല്ലാ സഭയുടെയും കാലത്ത്‌ ചര്‍ച്ച നടത്തി അതിന്റെ ആവശ്യമില്ല എന്ന നിഗമനത്തില്‍ എത്തും. "

എത്ര സത്യം.. എന്നു ഈ വാര്‍ത്ത വായിച്ചപ്പോള്‍ തോന്നി...

അപ്പോള്‍ ഇല്ലാത്ത ഒരു ലിസ്റ്റിലെ വകുപ്പുകളെ ഉദ്ധരിച്ചാണ്‌ നമ്മുടെ പ്രതിനിധികള്‍ അവകാശ ലംഘനത്തിനു നോട്ടീസ്‌ കൊടുക്കുന്നത്‌...
പുഷ്ക്കരനു ഈ വിഷയത്തില്‍ താല്‍പ്പര്യം കയറിയത്‌ നമ്മുടെ സ്വന്തം ബിസിനസ്സുകാരന്‍ എം.പി വിമാനത്തില്‍ ബഹളം വെച്ച സംഭവത്തോടെയാണ്‌. എം.പിമാരുടെ പ്രത്യേക അവകാശത്തില്‍ ഇമ്മിണ്ണി ബല്യ ഡ്രൈവര്‍ കൈ വെച്ചുവന്ന് ആണല്ലോ എം.പി പറഞ്ഞത്‌.

അല്ലെങ്കിലും ധാര്‍ഷ്ഠ്യം ജനപ്രതിനിധികളുടെ പ്രത്യേക അവകാശം തന്നെ....
പണ്ടു ജോര്‍ജ്‌ ഓര്‍വെല്‍ പറഞ്ഞതുപോലെ - " All animals are equal, but some are more equal"

പുഷ്ക്കരനും ഒരു ജനപ്രതിനിധിയാകാന്‍ കൊതി തോന്നുന്നു.....