പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Sunday, October 08, 2006

ഗാന്ധിജിയും സഞ്ജയ്‌ ദത്തും

ഈ ഗാന്ധിജയന്തിക്കാലത്ത്‌ എറ്റവും അധികം ചര്‍ച്ചാ വിഷയമായത്‌ ലഗെരഹൊ മുന്നാഭായി എന്ന സിനിമയാണ്‌. മുംബൈ സ്ഫോടനകേസില്‍ ഒരു പ്രതിയായ സഞ്ജയ്‌ ദത്താണു ഈ സിനിമയില്‍ ഗാന്ധി ആദര്‍ശങ്ങള്‍ പിന്തുടരുന്ന മുന്നാഭായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌.

"ആതിനെന്താ പുഷ്ക്കരാ ? ആര്‍ക്കും ഏതു വേഷവും അഭിനയിച്ചുകൂടെ ? " എന്ന്‌ ഞാന്‍

പുഷ്ക്കരന്റെ സംശയം ഇങ്ങനെ.

ഈ കഥാപാത്രത്തിന്റെ മിടുക്കുകൊണ്ട്‌ ഇനി കോടതി "പാവം സഞ്ജുവിനെ" വെറുതെ വിട്ടുകളയുമോ ? അധോലോകനായകന്റെ പക്കല്‍ നിന്നും ഈ അഭിനവ ഗാന്ധി ഒരു കൗതുകത്തിനു തോക്കു വാങ്ങി സൂക്ഷിച്ചതാണെങ്കിലൊ ? മാദ്ധ്യമ ഭീകരന്മാര്‍ വിചാരിച്ചാല്‍ ഏതു സഞ്ജയ്‌ ദത്തും ഗാന്ധിസത്തിന്റെ ജീവിക്കുന്ന ഉദാഹരണമാകും.

1 Comments:

Blogger നിമിഷന്‍ said...

എന്റെ പുഷ്കരേട്ടാ വികസനത്തിന്റെ കാര്യത്തിലായാലും ടൂറിസത്തിന്റെ കാര്യത്തിലായാലും എല്ലാം അമേരിക്കനെ അനുകരിക്കാന്‍ശ്രമിക്കുന്ന നമ്മള്‍ അല്ലെങ്കില്‍ നമ്മുടെ ഭരണാധികാരികള്‍ ഒരു’തോക്ക്സംസ്കാരം’ മാത്രം അവരില്‍ നിന്ന് ഭിന്നമാക്കാന്‍ ശ്രമിക്കുന്നതെന്തിന്.?

Sunday, June 24, 2007 12:27:00 PM  

Post a Comment

Links to this post:

Create a Link

<< Home