പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Tuesday, October 10, 2006

അഫ്‌സലിനു വേണ്ടി വാദിക്കുന്നവര്‍

പാര്‍ലമന്റ്‌ ആക്രമണകേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഹമ്മദ്‌ അഫ്‌സലിന്റെ ശിക്ഷ ഒഴിവാക്കാന്‍ കാശ്മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്‌ വക്കാലത്തു പിടിക്കുന്നത്‌ കണ്ട്‌ പുഷ്ക്കരനു ഹൃദയസ്തംഭനമുണ്ടായില്ല എന്നെ ഉള്ളൂ.. ഇന്ത്യയില്‍ അല്ലാതെ ഇതു വേറെ എവിടെ കാണാന്‍ കഴിയും ?


രസകരമായ വസ്തുത അഫ്‌സല്‍ തന്റെ ശിക്ഷ ഇളവു ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നതാണ്‌. കുറ്റബോധം ഉണ്ടാകാത്ത വ്യക്തിക്കു മാനസിക പരിവര്‍ത്തനം ഉണ്ടാകാന്‍ ശിക്ഷ ഇളവു ചെയ്തിട്ടു എന്തു ഫലം ? പുഷ്ക്കരന്റെ സംശയം ഇതാണ്‌ .......

8 Comments:

Blogger മാവേലിനാട് said...

പുഷ്ക്കരാ........
അഭിനന്ദനങ്ങള്‍....
പുഷ്ക്കരന്റെ ബ്ലോഗ് നീണാള്‍വാഴട്ടെ
ചില സെറ്റിംഗ്സ് കൂടി ചെയ്താല്‍ നന്നായി.
http://ashwameedham.blogspot.com/2006/07/blog-post_28.html
വിശദവിവരങ്ങള്‍ ഇവിടെക്കിട്ടും
വിപിന്‍, മാവേലിനാട്

Thursday, October 12, 2006 10:52:00 AM  
Blogger മുസാഫിര്‍ said...

അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നു കേട്ടിട്ടില്ലേ പുഷകരാ, അതു പോലെ തന്നെ ഇതും.

Friday, October 13, 2006 2:28:00 PM  
Blogger Salil said...

അഫ്സലിന്റെ വിചാരണയുടെ പൂര്‍ണരൂപം എന്താണെന്ന് എനിക്കറിഞ്ഞുകൂട .. എങ്കിലും ചില മാധ്യമങ്ങള്‍ പറയുന്നു അഫ്സലിന്‌ വേണ്ടി വാദിക്കാന്‍ വക്കീലന്മാര്‍ തയ്യാറായില്ല എന്നും, അഫ്സലിന്‌ അടിസ്ഥാനമായ അവകാശങ്ങള്‍ അനുവദിച്ച്‌ കിട്ടിയില്ല എന്നൊക്കെ ... ശരിയാണോ എന്നറിയില്ല .. അങ്ങനെയാണെങ്കില്‍ അത്‌ മോശം - അത്‌ മോശം ആവുന്നത്‌ അഫ്സലിനും അദ്ദേഹത്തിന്റെ കുടുംബത്തിനും മാത്രമല്ല - ഇവിടത്തെ മഹത്തായ നീതിന്യായ സംവിധാനത്തിനാണ്‌ .. തീവ്രവാദി എന്ന പേരില്‍ പോലീസ്‌ പിടികൂടുന്നവരെ എന്തും ചെയ്യാം എന്നാണെങ്കില്‍ കുഴപ്പമില്ല ... പക്ഷെ അത്‌ തുറന്ന് പറയാനുള്ള ആര്‍ജ്ജവം ഭരണകൂടം കാണിക്കണം .. അത്രേയുള്ളൂ .. അല്ലെങ്കില്‍ സംഗതികള്‍ എപ്പോഴും ഇങ്ങനെ അഴകുഴമ്പന്‍ ആയി തന്നെ ഇരിക്കും .. നാളെ ആര്‍ക്കും ഇതൊക്കെ സംഭവിക്കാം .. !!

Sunday, October 22, 2006 10:38:00 AM  
Blogger Appu said...

വിപിന്‍, മുസാഫിര്‍, സലില്‍, കമന്റുകള്‍ക്ക്‌ പുഷ്ക്കരന്‍ നന്ദി പറയുന്നു.

സലില്‍, ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയ്ക്ക്‌ നാണക്കേടുണ്ടാക്കണമെന്ന് പുഷ്ക്കരനു അഭിപ്രായമില്ല. എന്നാല്‍ ഗുലാം നബിയും ഫാരൂഖ്‌ അബ്ദുള്ളയും ഈ ഉദ്ദ്യേശത്തിലാണോ അതോ നാലു വോട്ട്‌ കിട്ടാനാണോ ഇപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നതെന്ന്‌ പുഷ്ക്കരനു സംശയം. കൂട്ടത്തില്‍ കുറച്ചു സോ കോള്‍ഡ്‌ ബുദ്ധിജീവികളും. ഫാരൂഖിന്റെ ഒരു ഇന്റര്‍വ്യൂ പുഷ്ക്കരന്‍ കാണുകയുണ്ടായി.

അഫ്സലിനെ തൂക്കിലേറ്റിയാല്‍ ഇന്ത്യ കത്തുമെന്നു പറയുന്നത്‌ മനുഷ്യത്വം കൊണ്ടെന്നു കരുതുക വയ്യല്ലോ.

അഫ്സലിന്റെയും കൂട്ടാളികളുടെയും വിചാരണയ്ക്ക്‌ നിത്യാ രാമകൃഷ്ണന്‍, നന്ദിത ഹക്സര്‍, സീമാ ഗുലാത്തി എന്നീ വക്കീലന്മാര്‍ ഹാജരായിരുന്നു എന്നാണു പുഷ്ക്കരനു മനസ്സിലാക്കാന്‍ കഴിഞ്ഞത്‌.


ഇത്രയും കാലം ഗീലാനിക്കുവേണ്ടി മാത്രം വാദിച്ച ബുദ്ധിജീവി സമൂഹം അഫ്സലിനെ കാണാഞ്ഞതെന്തെ ?

പുഷ്ക്കരന്റെ നയം ഇത്രമാത്രം. ദേശത്തിന്റെ സുരക്ഷ നാലു വോട്ടിനും രണ്ടു അവാര്‍ഡിനും വേണ്ടി പണയം വെയ്ക്കരുത്‌.

മറ്റൊരു രാജ്യത്തും ഇതനുവദിക്കുമെന്നു പുഷ്ക്കരനു തോന്നുന്നില്ല. ചൈനയില്‍ ? അമേരിക്കയില്‍ ? റഷ്യയില്‍ ?

Monday, October 23, 2006 9:44:00 PM  
Blogger Salil said...

അപ്പുവേയ്‌ .. ഇവിടെ പ്രശ്നം ചൈനയും അമേരിക്കയും ഗള്‍ഫും ഒന്നും അല്ല .. ഞാന്‍ വായിച്ച റിപ്പോര്‍ട്ട്‌ ശരിയാണെങ്കില്‍, സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്‌ .. "സമൂഹത്തിന്റെ പൊതു മനസാക്ഷിയെ തൃപ്തിപ്പെടുത്താന്‍ ഈ ശിക്ഷ നടപ്പാക്കിയേ മതിയാവൂ.. " അഫ്സല്‍ പാര്‍ലമെന്റ്‌ ആക്രമണത്തില്‍ മുഖ്യ പ്രതിയാണെങ്കില്‍ - തൂക്കിക്കൊല്ലല്‍ ഒരു നീതി നിര്‍വഹണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന കാലത്തോളം - വധശിക്ഷക്ക്‌ വിധിക്കാവുന്നതാണ്‌ . എന്നാല്‍ വാദഗതികള്‍ അഴകൊഴമ്പന്‍ ആയാല്‍ അത്‌ ശക്തമാകില്ല ... അഫ്സലിന്റെ ശിക്ഷയുടെ കാഠിന്യത്തെ പറ്റി ആധികാരികമായി പറയാന്‍ മാത്രം ഉള്ള വിവരവും പരിചയവും ഒന്നും എനിക്കില്ല - ഉടനെ തോന്നിയത്‌ പറഞ്ഞു എന്നേയുള്ളൂ .. ഇന്നാട്ടില്‍ എത്രയോ പാവങ്ങള്‍ മനുഷ്യാവകാശ ധ്വംസനത്തിനിരയായി "വധിക്കപ്പെടുന്നു". അഫ്സലിന്റെ കാര്യത്തില്‍, കേസ്‌ high profile ആയത്‌ കൊണ്ടാണ്‌ ഇത്ര പ്രാധാന്യം കിട്ടിയത്‌ .. afsal's life no big than Narmada martiers

പിന്നെ മറ്റ്‌ രാജ്യങ്ങളിലെ കാര്യം .. എന്ത്‌ പറയുമ്പോഴും അവിടെ അങ്ങനെയാണോ .. ഇവിടെ ഇങ്ങനെയാണോ എന്ന് ചോദിക്കുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ല .. അമേരിക്കയുടെ സാമ്രാജ്യ മോഹങ്ങളോ, ചൈനയുടെ കമ്യൂണിസ്റ്റ്‌ ചട്ടക്കൂടോ, ഇസ്ലാം രാജ്യങ്ങളുടെ രാജവാഴ്ചയോ അല്ല ഇവിടെ .. ഞാന്‍ പറയും നമ്മള്‍ മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരത്താണ്‌ നമ്മുടെ സംവിധാനം കൊണ്ട്‌ എന്ന്. മറ്റുള്ളവരുടെ പുറകേ പായും ചുരുട്ടി നമ്മളും ഓടുന്നതിലേ എനിക്ക്‌ സങ്കടം ഉള്ളൂ .. !!

Tuesday, October 24, 2006 2:54:00 PM  
Anonymous Anonymous said...

പൈപ്പിന്‍ മൂട്ടില്‍ വച്ചു കിട്ടിയ കുളുഅനുസരിച്ചു വഴിതെറ്റാതെ ഇവിടെ എത്തി.ഞാനും അതെ അഭിപ്രായത്തിലാ.

Friday, October 27, 2006 10:28:00 AM  
Blogger Appu said...

അനോണ്‍..
ബ്ലോഗിലെ സന്ദര്‍ശനത്തിനു നന്ദി...

ഇപ്പോള്‍ കിട്ടിയത്‌....
മൈസൂരില്‍ തീവ്രവാദ ബന്ധമുള്ള രണ്ടു യുവാക്കളെ പിടികൂടിയിരിക്കുന്നു. ഇവരുടെ കേസു വാദിക്കാന്‍ ഈ കപടബുദ്ധിജീവി സമൂഹം ഇറങ്ങുമോ ? ഇറങ്ങിയാല്‍ നല്ലത്‌.

കോടതി പറയുമ്പോള്‍ ഓരോ ആറു മാസത്തിലും ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കുകയും നിയമം നടപ്പാക്കാതിരിക്കുകയും ചെയ്യുന്ന, ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെ രാജ്യസഭാ മെമ്പര്‍മാരാക്കുന്ന, ഭരണത്തില്‍ വരുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ പിന്‍ വലിക്കുന്ന മാന്യന്മാരല്ലെ യഥാര്‍ത്ഥത്തില്‍ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്നത്‌ ?

അഫ്സലിന്റെ കാര്യത്തില്‍ മറിച്ചൊരു തീരുമാനം ഉണ്ടായാല്‍ അതു നമ്മുടെ പൊലീസിന്റെയും സായുധസേനയുടെയും മനോവീര്യത്തെ ബാധിച്ചേക്കാം. അങ്ങനെ വരുമ്പോള്‍ പിടികൂടുന്ന ക്രിമിനലുകളെ കോടതിയില്‍ എത്തിക്കാതെ "ഏറ്റുമുട്ടലു"കളിലൂടെ കാര്യം അവസാനിപ്പിക്കാന്‍ അവര്‍ മുതിര്‍ന്നാല്‍ ? ഇതിലും കഷ്ടമാവില്ലെ കാര്യങ്ങള്‍ ?

പുഷ്ക്കരനു ഒരു അഭിപ്രായമുണ്ട്‌. ഈ കപട ബുദ്ധിജീവികളെ ആറു മാസം അതിര്‍ത്തിയില്‍ പട്ടാള ഡ്യൂട്ടിക്കു വിടണം.

Saturday, October 28, 2006 2:11:00 PM  
Anonymous Afsal Mohmed said...

Afzal Guru is a Kashmiri currently detained in

India’s notorious Tihar jail and facing a death sentence. He is accused of involvement in the attack on the Indian Parliament five years ago. He faces hanging although:

There is no direct evidence against him and he is known not to have injured or harmed anyone
The Courts have found that the investigating agencies deliberately fabricated evidence and forged documents against him and others accused
Afzal Guru was denied an opportunity to defend himself – he did not even have a lawyer
He was convicted and sentenced under the Prevention of Terrorism Act (POTA), which was repealed by the Indian Government in September 2004 on the grounds that it had been misused and falls considerably short of fair trial standards.
Afzal was due to be hanged on October 20, 2006, however, a stay on his execution was obtained through a mercy petition to the Indian President. He is still waiting to hear whether the President will exercise his constitutional powers and grant him a reprieve.

Afzal Guru was involved with the JKLF for only three months in 1990 when large numbers of Kashmiri youth were attracted to the movement. During these three months he neither received any training nor took part in any activities. After he surrendered he was constantly picked up by security forces, asked to spy on people and also routinely tortured. He eventually decided to move to

Delhi hoping to be left alone but even here the notorious Special Task Force caught up with him and continued to harass him.

The attack on the Indian parliament
The Indian parliament was attacked by five men on December 13 2001. They were killed by the security forces, but even today their identity remains a mystery. Three other men, who according to the police masterminded the attack, have also not been found.

However, on 14 and 15 December 2001, the investigating agencies together with the Special Cell of the Delhi Police picked up four persons, all Kashmiris, and charged them with the offence of conspiring to attack the parliament under

India’s notorious Prevention of Terrorism Act (POTA).

After a nationwide campaign for a fair trial, two of them, Syed Abdul Rahman Geelani and Navjot Sandhu, who was jailed along with her newborn baby, have been acquitted of all charges, a third, the husband of Navjot Sandhu, has had his death sentence converted to ten years in prison.

But the fourth, Afzal Guru, who didnot even have a lawyer was sentenced to death. The Indian Supreme Court ruled that although he was not involved in the actual attack on the Indian parliament, did not kill or injure anybody and although there was no direct evidence against him, only circumstantial. “the collective conscience of the society will be satisfied if the capital punishment is awarded to the offender… The appellant, who is a surrendered militant … is a menace to society and should become extinct.”

Abu Ghraib Style Torture: In the Special Cell of the Delhi police Afzal was kept naked for two days and beaten mercilessly – once by a man who later appeared as a prosecution witness; police officers urinated in his mouth saying ‘This is the way you can break your Roza(fast)’.

Trial by Media: After he was tortured he was handcuffed and made to sit on a chair and forced to ‘confess’ at a media conference. But television broadcasts did not show the handcuffs and did not show the men who tortured and humiliated him. On the 15 and 16 of December 2006, New Delhi Television (NDTV) re-ran the ‘confession’ several times although they had been informed that by now that the Supreme Court of India had rejected it and the High Court had reprimanded the police for it. The programme then invited viewers to act as a virtual lynch mob by soliciting SMS messages from them asking whether Afzal should be hanged in light of the tape telecast by them.

Right-wing Hindu chauvinist forces of the Sangh Parivar have continually harassed members of the India-wide campaign to save Afzal Guru while calling for Afzal to be hanged.

Afzal is being held in the notorious Tihar prison in

Delhi. He is being denied basic rights in prison – he is not allowed to go out of doors for even half an hour of sunlight and the Red Cross who have access to Kashmiri prisoners have not been allowed to visit him.

30 MPs have signed an Early Day Motion (1330) tabled by John McDonnell M.P. asking the Indian President to intervene urgently:

A campaign across India and in the UK has urged the Indian President to intervene and exercise his constitutional powers to grant Afzal a reprieve.

Further details from www.saveafzalguru.org or 07814 983105

Monday, July 14, 2008 1:13:00 PM  

Post a Comment

Links to this post:

Create a Link

<< Home