പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Sunday, December 10, 2006

കാളയും കാളനും പിന്നെ പുഷ്ക്കരനും

ഡിസംബര്‍ 10, 2006 - മലയാള മനോരമയിലെ വാചകമേളയില്‍ നിന്ന് -

" കാളന്റെ തികവാണ്‌ ഓണസദ്യയുടെ വൈഭവമെന്നു ദേവകി നിലയങ്ങോടു പറയുമ്പോള്‍, അതു സവര്‍ണ്ണ ഓണസദ്യയിലെ പ്രധാന ഇനമാണെന്ന് തിരിച്ചറിയുമ്പോള്‍ തന്നെ, കാളയിറച്ചിയില്‍ കമ്പം പിടിച്ച ഞങ്ങള്‍ക്കു കൂടുതല്‍ ഇഷ്ടം കാളനല്ല, കാളയാണ്‌ എന്നു പറയാനുള്ള സ്വാതന്ത്ര്യം മതേതര ഇന്ത്യയില്‍ അനുവദിക്കുകയില്ലെന്ന് എന്തിനു ശാഠ്യം പിടിക്കണം ? - കെ. എ. എന്‍. കുഞ്ഞഹമ്മദ്‌. "

വല്ലതും മനസ്സിലായോ ?

പുഷ്ക്കരനു ഒന്നും മനസ്സിലായില്ല.... ആര്‍ക്കെങ്കിലും ഇതു സന്ദര്‍ഭം പറഞ്ഞു തന്നു ആശയം വിശദീകരിച്ചു തരാന്‍ സാധിച്ചാല്‍ നന്നായിരുന്നു.

ശ്രീമാന്‍ കുഞ്ഞഹമ്മദിനു ഇത്തരത്തിലുള്ള സ്വാതന്ത്ര്യം ആരെങ്കിലും നിഷേധിച്ചെങ്കില്‍ വലിയ കഷ്ടം തന്നെ...


അടിക്കുറിപ്പ്‌ - പുഷ്ക്കരന്റെ ഒരു ഇഷ്ടവിഭവമാണേ കാളന്‍.

2 Comments:

Blogger രാജ് said...

പുഷ്കരാ നവംബര്‍ മാസത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ അരിച്ചു പെറുക്ക്, ആശയവും സന്ദര്‍ഭവും വ്യക്തമാവും.

Sunday, December 10, 2006 12:01:00 PM  
Blogger Sudeep said...

നന്ദി പെരിങ്ങോടന്‍.. പുഷ്ക്കരന്‍ ആഴ്ചപ്പതിപ്പ്‌ തേടി പോയിട്ടുണ്ട്‌.

Wednesday, December 13, 2006 9:08:00 PM  

Post a Comment

<< Home