മലയാളത്തിനെ കൊല്ലാന്‍ പുതിയ ഒരു അവതാരം
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ബാംഗ്ലൂര്‍ എഡിഷന്‍ മലയാള മനോരമയില്‍ വന്ന രണ്ടു പരസ്യങ്ങളാണിവ. ഭീമ സ്വര്‍ണ്ണക്കടയുടെ പുതിയ ശാഖ ബാംഗ്ലൂരിലെ കോറമംഗലയില്‍ തുടങ്ങുന്നതിനു മുന്നോടിയായി ഇറങ്ങിയ സീരിസിലെ രണ്ടു പരസ്യങ്ങള്‍. ഇംഗ്ലീഷില്‍ എഴുതിയ തലവാചകങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു. ഇങ്ങനെയും ഭാഷയെ കൊന്നു കൊലവിളിക്കണോ ?
പുഷ്ക്കരന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. ഇതെഴുതിയവനെ നേരിട്ട് കണ്ടിരുന്നെങ്കില്‍ ......
7 Comments:
ഹൌ.. എന്തൊക്കെ കാണണം.
:)
അതില്‍ എഴുതിയിരിക്കുന്നത് ഒന്ന് വ്യക്തമാക്കി എഴുതു. വായിക്കാന്‍ പറ്റിയാലല്ലെ കാര്യം പിടികിട്ടു?
ഇയ്യാള്‍ക്ക് അത് എന്‍ലാര്‍ജ് ചെയ്തു കാണാന്‍ വയ്യേ??
ഇതില്‍ ഒക്കെ ഇത്ര രോഷം കൊള്ളാന്‍ എന്തിരിക്കുന്നു.
:)
omകൊരചു കൊരചു മലയാല്ം എഴുതുന്ന ആരൊ എഴുതിയതാവാം....
പുഷ്കിന്‍,
പരസ്യലോകത്തേക്കൊന്ന് കണ്‍തുറന്ന് നോക്കൂ, അപ്പോഴറിയാം “ഇക്കണ്ടതൊന്നും കണക്കല്ലാ മഹാദേവാ” എന്ന്.
ചില ടി.വി. പരസ്യങ്ങള്‍ കേള്‍ക്കുമ്പോഴും ഓര്‍ക്കാറുണ്ട് ഇവര്‍ക്ക് മലയാളം അറിയാവുന്നവരെക്കൊണ്ട് പറയിച്ചു കൂടേന്ന്!
Post a Comment
<< Home