പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Thursday, March 22, 2007

ഏഷ്യാനെറ്റ്‌ "ഉഛാരണ"ശുദ്ധിയുള്ള അവതാരകരെ തേടുന്നു

കഴിഞ്ഞ രണ്ടു ദിവസമായി ഏഷ്യാനെറ്റില്‍ കാണുന്ന ഒരു പരസ്യത്തിലാണ്‌ ഇങ്ങനെ ഒരു വാചകം പുഷ്ക്കരന്‍ കേട്ടത്‌. അല്ലെങ്കിലും മലയാളത്തിനെ വധിക്കുന്ന അവതാരകര്‍ നമുക്കു ഒരു പുതുമയല്ലാതായിരിക്കുന്നു. കൂട്ടത്തില്‍ പറയട്ടെ, ഇംഗ്ലീഷില്‍ സംസാരിക്കുന്ന അവതാരകരുടെയും പ്രകടനം വലിയ കഷ്ടം തന്നെ.

എങ്കിലും അവതാരകരെ തേടുന്ന പരസ്യമെങ്കിലും നല്ല മലയാളം സംസാരിക്കുന്നവരെ ഉപയോഗിച്ച്‌ ഡബ്ബ്‌ ചെയ്തിരുന്നെങ്കില്‍ എന്ന് പുഷ്ക്കരന്‍ ആശിച്ചുപോകുന്നു.

അപ്പോള്‍, നല്ല "വിധ്യാഭ്യാസ" യോഗ്യതയുള്ള "ഉഛാരണ"ശുദ്ധിയുള്ള പെണ്‍കുട്ടികളെ, ഓടിചെല്ലൂ. ഏഷ്യാനെറ്റില്‍ അവതാരകരാകാനുള്ള അവസരം നിങ്ങളെ കാത്തിരിക്കുന്നു.

5 Comments:

Blogger rajesh said...

കലക്കി.

അതു പോലെ "വിദ്ധ്യാദനം സര്‍വദനാല്‍ പ്രദാനം" എന്നു പറയുന്നവരും ഇല്ലാതില്ല. (വിദ്യാധനം സര്‍വധനാല്‍ പ്രധാനം)

"വിദ്ധാര്‍ത്തി സങ്കടനയുടെ അനിഷേധ്യ നേഥാവ്‌ ഈ വാഹനത്തിന്റെ പുറകേ വരുന്നുണ്ട്‌" എന്നു കേട്ടിട്ട്‌ ദിവസങ്ങളേ ആയിട്ടുള്ളൂ !

Thursday, March 22, 2007 10:29:00 PM  
Blogger സ്വാര്‍ത്ഥന്‍ said...

ഉച്ചാരണ ശുദ്ധിയുള്ള മലയാളി, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ്വ ജനുസ്സ്!!!

ബിരുദം ഒന്നാം വര്‍ഷം അക്ഷരമാല ശരിയാം വിധം ഉച്ചരിക്കാനായിരുന്നു പഠിപ്പിച്ചിരുന്നത്, ഹിരണ്യന്‍ മാഷ്!

Friday, March 23, 2007 1:15:00 AM  
Blogger G.MANU said...

മലയാളത്തില്‍ ഉച്ചാരണ വൈകല്യം ഇല്ലാത്ത ഒരേ ഒരു ശാഖ ഗാനരംഗം മാത്രമാണു. ഇനി എന്നാണാവോ അതും അവതാളത്തില്‍ ആവുന്നത്‌. "ബാഗീരതീെ............ " എന്നൊക്കെ കേള്‍ക്കേണ്ടിവരുമൊ ആവോ

Friday, March 23, 2007 1:43:00 PM  
Blogger Unknown said...

നിങ്ങള്ളാദ്യം അച്ചരം ഉക്ഷരിക്കാന്‍ പഠിക്കൂ ഭായ്..!!

Saturday, March 24, 2007 2:52:00 AM  
Anonymous Anonymous said...

falgunante faryakku foothathine fayam!

Wednesday, May 09, 2007 3:09:00 PM  

Post a Comment

<< Home