പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Thursday, February 22, 2007

പലവക

പിണറായിയുടെ ബാഗില്‍ ഉണ്ടകണ്ടെത്തിയതാണു കഴിഞ്ഞയാഴ്ചത്തെ പ്രധാന വാര്‍ത്ത. കിട്ടിയ അവസരം പാഴാക്കാതെ ദൃശ്യ, പത്രമാദ്ധ്യമങ്ങള്‍ ഒക്കെ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി. വെള്ളപൂശേണ്ടവരെ വെള്ളപൂശിയും കരിവാരിതേക്കേണ്ടവരെ കരിവാരിത്തേച്ചും അവര്‍ തങ്ങളുടെ കൂറ്‌ അറിയിച്ചു. ഒടുവില്‍ പഴി തിരുവനന്തപുരം വിമാനത്താവളത്തിലെ എക്സ്‌-റേ യന്ത്രത്തിന്‌. പാവം യന്ത്രം. അതിനു ട്രേഡു യൂണിയനും പ്രത്യയശാസ്ത്രവുമില്ലല്ലൊ.

പുഷ്കരനു ഉണ്ടായ സംശയം മറ്റൊന്നാണ്‌. പിണറായിയുടെ ഉദ്ദേശ്യശുദ്ധി അധികൃതര്‍ക്കു ബോധ്യപ്പെട്ടതു കൊണ്ടു ഇനി കേസും വഴക്കും ഒന്നും വേണ്ടെന്നു വെച്ചു. ഒരു സാധാരണക്കാരനു ഈ ജനാധിപത്യത്തില്‍ ഇങ്ങനെ ഒരു സൗകര്യം കിട്ടുമോ ?

ജോര്‍ജ്ജ്‌ ഓര്‍വെല്‍ 'ദി അനിമല്‍ ഫാമില്‍' പറഞ്ഞപോലെ ചില മൃഗങ്ങള്‍ക്കു കൂടുതല്‍ തുല്ല്യത ഉണ്ട്‌. കണിച്ചുകുളങ്ങര കേസിലെ മൃഗം സജുവിനുള്‍പ്പടെ.

കേരളസര്‍ക്കാരിന്റെ സിനിമ അവാര്‍ഡ്‌ പ്രഖ്യാപ്പിച്ചു - മികച്ച സംവിധായകന്‍ - ലെനിന്‍ രാജേന്ദ്രന്‍. പുഷ്കരന്റെ കമന്റ്‌ - "ആ പേരിനു തന്നെ കൊടുക്കണം ഒരു അവാര്‍ഡ്‌". ഇപ്പോള്‍ (അടുത്ത നാലുവര്‍ഷത്തിനുള്ളില്‍) അവാര്‍ഡ്‌ കിട്ടാനുള്ള ഫോര്‍മുല കിട്ടിയെന്നു പറഞ്ഞ്‌ പുഷ്കരന്‍ ത്രില്ലിലാണു.
സിനിമാപ്രേമികള്‍ ജാഗ്രതൈ !

3 Comments:

Blogger പെരിങ്ങോടന്‍ said...

ഹാഹാ ലെനിന്‍ രാജേന്ദ്രന്റെ പേരിനു അവാര്‍ഡ് കൊടുക്കണം പോലും ;) വിറ്റായി, എന്നാലും ആ സിനിമ മോശമായിരുന്നില്ലെന്നു തോന്നുന്നു.

Thursday, February 22, 2007 10:02:00 PM  
Blogger വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ്‌ ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogspot.com/ സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007 ആണ്.

Friday, February 23, 2007 12:22:00 PM  
Blogger Appu said...

പെരിങ്ങോടന്‍, കമന്റിനു നന്ദി.
ഞാനും ലെനിന്‍ രാജേന്ദ്രന്റെ സിനിമകളുടെ ആരധകനാണ്‌. പക്ഷെ പുഷ്കരന്റെ കമന്റിന്റെ ടൈമിംഗ്‌ എനിക്കു "ക്ഷ" പിടിച്ചു. ;-) അതാണ്‌ ചൂടോടെ പബ്ലിഷ്‌ ചെയ്തത്‌ ...

Friday, February 23, 2007 1:04:00 PM  

Post a Comment

Links to this post:

Create a Link

<< Home