പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Friday, June 29, 2007

ലോട്ടറിയടിച്ച "ദേശാഭിമാനി" !

പുഷ്ക്കരനു വിഷമമുണ്ട്‌. കൈവശം കുറച്ചു രൂപ ഉണ്ടായിരുന്നെങ്കില്‍ ദേശാഭിമാനിയില്‍ ബോണ്ടായി നിക്ഷേപിക്കാമായിരുന്നു. നല്ല പലിശ തരാമെന്നാണ്‌ ഇ, പി ജയരാജന്‍ സാര്‍ പറയുന്നത്‌. പലരുടെയും കൈയ്യില്‍ നിന്ന് വാങ്ങിയിട്ടുമുണ്ട്‌. ദേശാഭിമാനി വലിയ സാമ്പത്തിക പ്രയാസത്തിലാണത്രെ. ഇതു പുഷ്ക്കരനു ദുഖകരമായ ഒരു വാര്‍ത്തയാണ്‌. കാരണം പ്രഭാതത്തില്‍ ദേശാഭിമാനിയില്‍ തുടങ്ങുന്നു പുഷ്ക്കരന്റെ ദിനചര്യ. അങ്ങനെയുള്ള പത്രം സാമ്പത്തികപ്രശ്നങ്ങള്‍ കൊണ്ട്‌ നിന്നുപോകുന്ന ഒരു അവസ്ഥ വന്നാലോ ? ചിന്തിക്കാന്‍ വയ്യ.

ഇങ്ങനെ കാശു വാങ്ങിയും ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തിയും (പിണറായി മുതല്‍ സ്വരാജ്‌ വരെ) എന്തിനും ഏതിനും ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞും ഒരു പാര്‍ട്ടി ഭരിച്ചു മുടിക്കുമ്പോള്‍ വേറൊരു കൂട്ടര്‍ ( അവര്‍ക്കു നട്ടെല്ലിനു പകരം വാഴപ്പിണ്ടി ആണോ എന്തോ? ) ഉറക്കം നടിക്കുന്നു.

എത്രയൊക്കെ പറഞ്ഞാലും സ്റ്റഡി ക്ലാസ്സിനു പോകുന്ന വിനീത വിധേയര്‍ക്കു തിരുവായ്ക്‌ എതിര്‍വായില്ലല്ലോ ? ബൂലോകത്തില്‍ പോലും....

കേഴുക പ്രിയനാടേ......

2 Comments:

Blogger ഷാനവാസ്‌ ഇലിപ്പക്കുളം said...

പുഷ്കരാ, പി. ജയരാജന്‍ സാര്‍ ഇന്നലെ പറഞ്ഞ ഈ പലിശയ്ക് ബോണ്ട് വാങ്ങുന്ന കാര്യം( അച്ചടിച്ച പ്രസ്താവനയുണ്ടാറ്റിരുന്നു) ഇന്ന് കരുണാകരനെ പ്പോലും ലജ്ജിപ്പിക്കുന്നതരത്തില്‍ നിഷേധിച്ചിരിക്കുന്നു!. ഇന്നലെ അദ്ദേഹം പറഞ്ഞത് ബോണ്ട് പണ്ടും ഇറക്കിയിരുന്നു, ഇന്നും ഇറക്കി, വാങ്ങും പലിശയും ചേര്‍ത്ത്‌ തിരിച്ചുകൊടുക്കും എന്നൊക്കെയായിരുന്നെങ്കില്‍ ഇന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുക: ദേശാഭിമാനി ഒരു പാര്‍ട്ടി പത്രമാണ്‌. ഒരുലിമിറ്റഡ് കമ്പനിയല്ല. അങ്ങനെ ബോണ്ട് ഇറക്കാന്‍ പറ്റില്ല. ബോണ്ട് എന്ന രീതിയില്‍ ഇന്നലെ പറഞ്ഞത് ശരിയല്ല, പത്രസ്താപനം എന്നനിലയില്‍ പല വ്യക്തികളില്നിന്നും , സ്ഥാപനങ്ങളില്‍നിന്നും പല രീതിയിലും പണം വാങ്ങിയിട്ടുണ്ട്. മറ്റു പല മാധ്യമങ്ങളും ഇതുപോളെ പണം വാങ്ങാറുണ്ട്... എന്നിങ്ങനെ പോകുന്നു അത്. ഏതായാലും ലോട്ടറിതട്ടിപ്പുകാരന്‍ മാര്‍ട്ടിന്റെയായാലും, മദ്യരാജാവ് മണിച്ചന്റെ യായാലും കാശ് കാശല്ലാതാകുന്നില്ലല്ലോ? പണത്തിന്റെ കാര്യത്തില്‍ മതേതരത്വവും സോഷ്യലിസവുമെല്ലാം പാറ്ട്ടിക്കുണ്ടെന്ന് മനസ്സിലായില്ലേ? പിന്നെ ഉമ്മന്‍ ചാണ്ടി സാറിന്റെ യും പാര്‍ട്ടിയുടേയും കാര്യം അത്‌പറഞ്ഞിട്ടൊരു കാര്യവുമില്ലല്ലോ!

Saturday, June 30, 2007 12:50:00 AM  
Blogger കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

സാരമില്ല പുഷ്കരാ .... തമിഴില്‍ ഒരു ചൊല്ലുണ്ട് “ ചിലരെ ചില കാലം ഏമാത്തലാം, പലരെ പലകാലം ഏമാത്തലാം ആനാല്‍ എല്ലോരെയും എല്ലാ കാലവും ഏമാത്ത മുടിയാത് “ എന്ന്. സ്വന്തം അണികള്‍ ഈ പാര്‍ട്ടിയെയും അതിന്റെ ദുരമൂത്ത നേതാക്കളേയും തള്ളിപ്പറയുന്ന കാലം വിദൂരമല്ല ....

Saturday, June 30, 2007 11:42:00 AM  

Post a Comment

Links to this post:

Create a Link

<< Home