പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Saturday, July 14, 2007

പനി പരത്തും വൈറസെ ജാഗ്രതൈ ! യു. ഡി. എഫ്‌ ഹര്‍ത്താലുമായി വരുന്നു....

പനി നിയന്ത്രിക്കാന്‍ പട്ടാളം ഇറങ്ങിയ നാട്ടില്‍, ചൊവ്വാഴ്ച പനിക്കെതിരെ ഹര്‍ത്താല്‍. ഭേഷ്‌ ! ഹര്‍ത്താല്‍ കൊണ്ടു പനി എങ്ങനെ നിയന്ത്രിക്കാം എന്നു വ്യക്തമാക്കേണ്ട ബാദ്ധ്യത കൂടി യു. ഡി. എഫിലെ നേതാക്കന്മാര്‍ക്കുണ്ട്‌. അഴിമതി ആരോപണങ്ങള്‍ ഒരുപാടുണ്ടായപ്പോളും ഇവര്‍ മൗനത്തിലായിരുന്നു. കാരണം ഇതിനപ്പുറത്തെ വൃത്തികേടുകള്‍ ഭരണത്തില്‍ ഇരുന്നപ്പോള്‍ കാണിച്ചിട്ടുള്ളവരല്ലെ.. വല്ലതും പ്രതികരിച്ചാല്‍ മാര്‍ക്സിസ്റ്റുകാര്‍ അതെല്ലാം വീണ്ടും പുറത്തെടുത്താലോ ?
പനി വൈറസിനെതിരെ ഹര്‍ത്താല്‍ പോലത്തെ ലൊട്ടൂലൊടുക്കു പരിപാടിയുമായി വന്നാല്‍ വലിയ നഷ്ടമില്ലല്ലോ ... നാണമില്ലല്ലോ സാറന്മാരെ ?? നിങ്ങള്‍ ഒക്കെ ഖദര്‍ അഴിച്ചുമാറ്റി വല്ല വാഴക്കൃഷിക്കും പോകുന്നതാണു നാടിനു നല്ലത്‌.

ഹര്‍ത്താലിനും ബന്ദിനുമെതിരെ നിരാഹാരം കിടന്ന എം. എം. ഹസ്സന്‍ ഇപ്പോഴും കോണ്‍ഗ്രസ്സില്‍ തന്നെയില്ലെ ?

കോണ്‍ഗ്രസ്സിനുമില്ലെ കുറെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍. ഹര്‍ത്താല്‍ നടത്തുന്നതിനു പകരം ഇവരെയൊക്കെ കൂട്ടി നാട്ടില്‍ മെഡിക്കല്‍ ക്യാമ്പ്‌ നടത്തികൂടെ ? പനി പിടിച്ച പൊതുജനത്തിനെ ഹര്‍ത്താലും കൊണ്ടു ബുദ്ധിമുട്ടിക്കുന്നതിലും ഭേദം അതല്ലെ ?

വൈകി അറിഞ്ഞത്‌: ഹര്‍ത്താല്‍ ബുധനാഴ്ചയാണത്രെ. സന്ദേശം സിനിമയില്‍ പറയുന്നപോലെ ചൊവ്വാഴ്ച എതെങ്കിലും നേതാക്കന്മാരുടെ മക്കളുടെ കല്ല്യാണമോ, കൊച്ചുമക്കളുടെ മാമോദീസയോ കാണും. അല്ലാതെന്ത്‌ ?

6 Comments:

Blogger saptavarnangal said...

എല്ലാം തികഞ്ഞിരിക്കുന്ന വേളയില്‍ ഒരു ഹര്‍ത്താലും, ചക്കിക്കൊത്തൊരു ശങ്കരന്‍! ആ സമയം കൊണ്ട് കുറച്ച് ഓട നന്നാക്കാനും കൊതുക് പിടിക്കാനും ചവറു വാരാനും പോയാല്‍ നാട്ടുകാര്‍ക്ക് അത്രെയും ഗുണം കിട്ടിയേനേ!

Sunday, July 15, 2007 3:49:00 AM  
Blogger പതാലി said...

തികച്ചും അവസരോചിതമായ പോസ്റ്റ്. എലിയെ തോല്‍പ്പിച്ച് ഇല്ലം ചുടുക എന്നൊക്കെ കേട്ടിട്ടേയുള്ളു. ഇപ്പം അത് കാണുന്നു.

പനിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിഷ്ക്രിയത്വം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ പനി ബാധിച്ച ആയിരങ്ങളെയാണ് ദുരിതത്തിലാക്കുന്നത്. രോഗികളുടെയും ഡോക്ടര്‍മാരുടെയും വാഹനങ്ങള്‍ തടയില്ലെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്. രോഗികളെല്ലാം കാറും ജീപ്പും പിടിച്ച് ആശുപത്രിയില്‍ പോകണമെന്നാണോ? അങ്ങനെ പോകാമെന്നു വിചാരിച്ചാല്‍തന്നെ ഏതെങ്കിലും ടാക്സിക്കാര്‍ ഓടാന്‍ തയാറാകുമോ? പനി ബാധിച്ച് ശരീരമാസകലം നീരും വൃണവുമൊക്കെ വന്നവര്‍ കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രികളിലേക്ക് പോകാന്‍ പോലും കഴിയാതെ മരിക്കട്ടെ എന്നായിരിക്കും ഗാന്ധിജിയുടെ പിന്‍മുറക്കാരെന്ന് അവകാശപ്പെടുന്നവരുടെ തീരുമാനം.

കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നുപോലെ കുത്തഴിഞ്ഞ ഇത്തരമൊരു അവസ്ഥ ഇതിനു മുന്‍പ് ഉണ്ടായിട്ടുള്ളതായി അറിവില്ല.ഇവറ്റകര്‍ക്കൊക്കെ വോട്ടു ചെയ്യാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന ജനങ്ങള്‍ ഇതെല്ലാം അനുഭവിക്കാന്‍ ബാധ്യസ്ഥരാണ്.
നമ്മുടെ പിഴ, നമ്മുടെ പിഴ,നമ്മുടെ വലിയ പിഴ!!!!

Sunday, July 15, 2007 5:11:00 PM  
Blogger evuraan said...

ഹര്‍ത്താല്‍ നന്നല്ല എന്ന അഭിപ്രായമുണ്ട്.

എങ്കിലും, സദ്ദാമിനെ ചൊല്ലിയുണ്ടായ ഹര്‍ത്താലിനെക്കാള്‍ നീതീകരണമുള്ളതു് വൈറസിനെ തുരത്തുവാനുള്ള ഹര്‍ത്താലാണു്.

ആ നേരം കൊണ്ട് കുറെ ചപ്പു ചവറുകള്‍ നീക്കം ചെയ്തിരുന്നെങ്കില്‍ അതിനാവും ഏറ്റവും കൂടുതല്‍ നീതികരണം.

സേവനവാരം ഒക്ടോബര്‍ 2 -നു മാത്രം, ഫാഷനാണോ?

Monday, July 16, 2007 2:22:00 AM  
Blogger kaithamullu : കൈതമുള്ള് said...

ഹര്‍ത്താലിനെയും അതിന്ന് പിന്നിലുള്ള യൂഡീയേഫ് നേതാക്കളുടെ സദുദ്ദേശത്തേയും മറ്റാര് പിന്തുണച്ചില്ലെങ്കിലും ഞാന്‍ പിന്താങ്ങുന്നു.

-ബന്ത് (തന്നെ, അത് തന്നെ ഹര്‍ത്താല്‍) ദിവസം ഒരൊറ്റ ചായക്കട, തട്ട്‌കട, കാന്റീന്‍, ഫാസ്റ്റ് ഫുഡ്സ്, ഹോട്ടല്‍ ഇത്യാദി ഒന്നും തുറപ്പിക്കരുത്. പനി പരത്തുന്ന ഈ കൊതുകുകളെല്ലാം ആവശ്യത്തിന് ഭക്ഷണം കിട്ടാതെ, ശുദ്ധജലം കിട്ടാതെ ദാഹിച്ച് വിശന്ന് ചത്ത് കുലമടക്കം മുടിഞ്ഞ് പോട്ടേ!(ആവശ്യമെങ്കില്‍ രണ്ട് ദിവസം തുടര്‍ച്ചയായി നടത്തണം ഹര്‍ത്താല്‍)

അല്ലാ, ചങ്ങായി, ദ് ങ്‌ക്ക് ന്താ മനസ്സലാവത്തേന്ന്?
ദേ, യൂഡീയെഫായോണ്ട് ബുദ്ധീല്ലാന്ന് മാത്രം പറേരുത്, ങാ‍ാ...!

Monday, July 16, 2007 5:04:00 PM  
Blogger മുക്കുവന്‍ said...

'am deadly against any hartal or any private/public property demolition.

for releasing mandela we had a hartal. saddam execution we had one...

this hartal is ridiculous. instead they should have given some helping hand for the suffering ones. it can be by cleaning dirty places, give medicine/food/dress..etc.

UDF does't have many people to do these sort of works. they have only leaders, rest all are middle class families who does not involve in any such activities in kerala.

Tuesday, July 17, 2007 6:15:00 PM  
Blogger Sudeep said...

സപ്തവര്‍ണ്ണങ്ങള്‍, പതാലി, ഏവൂരാന്‍, കൈതമുള്ള്‌, മുക്കുവന്‍ - കമന്റുകള്‍ക്കു നന്ദി. കൈതമുള്ള്‌ പറഞ്ഞതു പോലെ നാളത്തെ ഹര്‍ത്താല്‍ കാരണം കൊതുകുകള്‍ കുറ്റിയറ്റ്‌ പോകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ;-)

Tuesday, July 17, 2007 10:31:00 PM  

Post a Comment

Links to this post:

Create a Link

<< Home