നാമെന്താ ഇങ്ങനെ ?
രാത്രി എട്ടരയോടെ ഏഷ്യാനെറ്റില്‍ തുടങ്ങുന്ന ഒരു പരിപാടിയുണ്ട്. പാടാന്‍ ശരാശരി കഴിവു പോലുമില്ലാത്തവര്‍ വലിയ വായില്‍ നിലവിളിക്കുന്നു (ഒരു ഉദാഹരണം - ഇന്നു "ക്രേസി കിയ രേ" എന്ന പാട്ടുപാടി ഉഡാന്‍സ് കളിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി). നിലവിളിക്കുന്ന കുട്ടീകളുടെ അച്ഛനമ്മമാര്‍ കാഴ്ചക്കാരുടെ കൂടെ ഇരുന്നു പ്രാര്‍ഥിക്കുന്നു. പിന്നെ ജഡ്ജസിന്റെ "കൊമ്മെന്റ്സ്" കേട്ട് നിര്‍വൃതികൊള്ളുന്നു. ഇതെല്ലാം കാണുമ്പോള്‍ "അശ്ലീലം" എന്നാണ് പുഷ്ക്കരന് പറയാന്‍ തോന്നുന്നത്.
ഇങ്ങനെ മനസ്സ് മടുത്തു ചാനല്‍ മാറ്റി, വേറിട്ട് നില്‍ക്കുന്ന ചാനലിലെത്തിയപ്പോള്‍ , ദേ വരുന്നു ഒരു സസ്പെന്‍സ് ത്രില്ലര്‍. ഡോണിന്റെ പശ്ചാത്തലസംഗീതം ഒക്കെ ഇട്ട് ഇന്നത്തെ വിവാദപുരുഷനെ അവതരിപ്പിക്കുന്നു. ശ്രീമാന്‍ ഫാരിസ് അബൂബക്കര്‍ ഏതായാലും കൈരളിയ്ക്ക് ടി.ആര്‍. പി കൂട്ടാന്‍ പറ്റിയ ഒരു ആള്‍ തന്നെ. അദ്ദേഹത്തിന്റെ പല ഡയലോഗും കേട്ടപ്പോള്‍ പുഷ്ക്കരന് അഴകിയ രാവണനിലെ മമ്മൂട്ടിയെയാണ് ഓര്‍മ്മ വന്നത്. ഫാരിസ് ഒരു വേദനിക്കുന്ന കോടീശ്വരന്‍. സാമ്പിള്‍ :- ഞാനും അമിതാഭ് ബച്ചനും ഒരുമിച്ചു ലണ്ടന്‍-ന്യുയോര്‍ക്ക് വിമാനത്തില്‍ ഒരുമിച്ചു യാത്ര ചെയ്തിട്ടുണ്ട്. ഞാന്‍ വെറുതെ ഇങ്ങനെ കൈ വീശി അഭിവാദ്യം ചെയ്തതെ ഉള്ളൂ... - (എഴുതിയപ്പോള്‍ പുഷ്ക്കരനു ഇതു അത്ര ഫലിപ്പിക്കാന്‍ പറ്റിയില്ല. അത്ര കേമമായിരുന്നു ഫാരിസിന്റെ പ്രകടനം.)
ബ്രിട്ടാസും മോശമല്ല. പരിപാടി മിക്കവാറും ഈ വര്‍ഷത്തെ ഏറ്റവും മികച്ച കോമഡിക്കുള്ള അവാര്‍ഡും കൊണ്ട് പോകും. കോട്ടയം നസീറും ടിനി ടോമുമൊക്കെ സൂക്ഷിക്കുന്നത് നന്ന്.
ഇന്നു കാണാത്തവര്‍ വിഷമിക്കേണ്ട. ത്രില്ലര്‍ നാളെയും തുടരും. ഏതായാലും സീരിയലുകള്‍ പച്ച പിടിക്കാത്ത കൈരളിയ്ക്കു ഇത്തരം സ്ടേജ് മാനേജ്ഡ് പരിപാടികള്‍ ഗുണം ചെയ്യും.
ഇത്രയും കണ്ടു കഴിഞ്ഞപ്പോള്‍ പുഷ്ക്കരനു ചെവിയില്‍ ഒരു ചെമ്പരത്തിപ്പൂ ചൂടി വഴിയില്‍ കൂടി ഓടാന്‍ തോന്നുന്നു. ഇതൊക്കെയാണോ മാദ്ധ്യമങ്ങളില്‍ നിന്നു നമുക്കു വേണ്ടത് ?

5 Comments:
പുഷ്കര്‍ജി,
അഭിമുഖം ഞാനും കണ്ടു. ഒരു 50% ഈ പോസ്റ്റിനോട് ഞ്ഞാനും യൊജിക്കുന്നു..ചില സ്ഥലങളില്‍ ആവിശ്യമില്ലാത്ത കാര്യങള്‍ രണ്ടു കൂട്ടരും ചോദിക്കുകയും പറയുകയും ചെയ്തു.. എന്നു വച്ച് മുഴുവന്‍ തള്ളികളയാന്‍ പറ്റുവൊ?
നന്നായി.
ഈ അഭിമുഖത്തെ നിഷ്‌പക്ഷമായി വിലയിരുത്തിയാല്‍ VS ന് ഒരു തിരിച്ചടി നല്‍കാന്‍ പിണറായി വിഭാഗം കൈരളിയേ ഉപയോഗപ്പെടുത്തി എന്ന് കരുതേണ്ടി വരും. VS ഇല്‍ പിണറായി ആരോപിക്കുന്ന അതേ തെറ്റ് പിണറായും ചെയ്തു എന്നേ പറയാന്‍ തരമുള്ളൂ. CPM ലെ വിഭാഗീയത് വെറും വ്യക്തി വൈരാഗ്യത്തിന്റെ തലത്തില്‍ നില്‍ക്കുന്ന ഒന്നാണ് എന്ന് അടിവരയിടുന്ന സംഭവമാണ് ഇത്.
നയനാര്‍ സ്മാരക ഫുട്‌ബോള്‍ മത്സര്‍ത്തില്‍ 60 ലക്ഷം സംഭാവന നല്‍കിയ ഫാരിസിനെപ്പറ്റിയും കണ്ണൂര്‍ നേതാക്കളെപ്പറ്റിയും ഒരു മഞ്ഞപ്പത്ര ശൈലിയിലുള്ള മാതൃഭൂമി വാര്‍ത്തയെക്കുറിച്ചുള്ള ചോദ്യത്തിന് ഫാരിസ് വെറുക്കപ്പെടേണ്ടവനാണ് എന്നും അവരില്‍ നിന്നും പണം വാങ്ങരുതായിരുന്നു എന്നും ഉള്ള VS ന്റെ പ്രസ്താവനയോടെയാണ് ഈ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഫാരിസ് ബന്ധം പിണറായി വിഭാഗത്തെ അടിക്കാനുള്ള വടിയാക്കി VS ഉപയോഗിച്ചതിന്റെ തിരിച്ചടിയാണ് ഈ അഭിമുഖം. അല്ലെങ്കില്‍ നിങ്ങള്‍ വിചരിക്കുന്നുണ്ടോ ബ്രിട്ടാസ് ഗോളുകള്‍ ഒന്നൊന്നായി ഏറ്റുവാങ്ങി ഫാരിസിന് സ്കോര്‍ ചെയ്യാന്‍ നിന്നു കൊടുക്കുമെന്ന്.
പക്ഷെ ഈ അഭിമുഖം കൊണ്ട് ഒരു ഗുണമുണ്ടായി ആരാണ് ഫാരിസ് എന്ന് അറിയാന്‍ കഴിഞ്ഞു. ഇല്ലയിരുന്നെങ്കില്‍ മാതൃഭൂമി പറഞ്ഞ പോലെ ഫോട്ടോ പോലും ഇല്ലാത്ത ഒരു ഭീകരനെ സങ്കല്‍പ്പിച്ച് സങ്കല്‍പ്പിച്ച് നാം ഒരു വഴിക്കായേനേ.
ഇക്കു, ഖാന്‍, കിരണ്‍, കമന്റുകള്‍ക്കു നന്ദി. തിരക്കഥ തയ്യാറാക്കി നാടകം കളിക്കുന്ന രീതിയിലുള്ള അഭിമുഖം കണ്ട് ഇതിനെയൊക്കെ വിലയിരുത്താന്‍ തുനിയുന്ന നമ്മുടെ "പുഷ്ക്കരത്തം" , അതാലോചിക്കുമ്പോളാണ് എനിക്ക് വിഷമം. ഫാരിസിന്റെ വ്യവസായം നീണാള്‍ വാഴട്ടെ. കൈരളി ചാനലും...
പുഷ്കര്‍ജി, അടുത്ത ലക്കം അഭിമുഖം: സാന്‍ഡിയാഗോമാര്‍ട്ടിന്‍ കാത്തിരിക്കുക!
Post a Comment
<< Home