പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Sunday, August 12, 2007

ലജ്ജ

തസ്ലീമ നസ്രീന്‍ ഹൈദരബാദില്‍ പങ്കെടുത്ത ഒരു ചടങ്ങ്‌ അലങ്കോലപ്പെടുത്തി അവരെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ഒരു പറ്റം ജനപ്രതിനിധികളെ കണ്ട്‌ ലജ്ജിച്ചുപോയി. അതു ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതല്ലാതെ അവരെ തടയാന്‍ ആരും മുന്നോട്ടു വരുന്നതായി കണ്ടില്ല. (പുഷ്ക്കരനും ടിവിയില്‍ കണ്ട അറിവേ ഉള്ളു. സംഭവത്തിനു ദൃക്‌സാക്ഷിയല്ല.)

ഈ പറഞ്ഞ ജനപ്രതിനിധികള്‍ യാതൊരു ശിക്ഷയും കിട്ടാതെ രക്ഷപ്പെടും എന്നുള്ളത്‌ മൂന്നു തരം. പക്ഷെ എന്നാലും ഒരു സഹജീവിയെ മുന്നില്‍ ഇട്ട്‌ ആക്രമിക്കുന്നത്‌ കണ്ടിട്ടും പ്രതികരിക്കാതെ കണ്ടു നില്‍ക്കാന്‍ നമുക്കു എങ്ങനെ കഴിയുന്നു ?

ഇത്രയും രോഷം കൊണ്ട പുഷ്ക്കരനു ഇതുപോലെ ഒരു സംഭവത്തിനു സാക്ഷിയാകേണ്ടി വന്നു. കഴിഞ്ഞ ദിവസം ഓഫിസില്‍ നിന്നും വാനില്‍ മടങ്ങുന്ന സമയം. ക്വാളിസ്‌ വാനില്‍ ഞങ്ങള്‍ അഞ്ചുപേരുണ്ട്‌. ബാംഗ്ലൂരില്‍ ഉള്ളവര്‍ക്കറിയാം ഇങ്ങനെ ഓഫീസ്‌ ആവശ്യങ്ങള്‍ക്കു വേണ്ടി ഓടുന്ന ക്യാബ്‌ ഡ്രൈവര്‍മാരുടെ പരാക്രമം. എങ്കിലും ഉള്ളത്‌ പറയണമല്ലോ, ഞങ്ങളുടെ സാരഥി കൂട്ടത്തില്‍ ഭേദമായിരുന്നു. റിംഗ്‌ റോഡില്‍ കടന്ന സമയം, ഒരു ആക്സന്റ്‌ കാര്‍ പുറകില്‍ നിന്നു ചീറിപ്പാഞ്ഞ്‌ വന്ന് ഞങ്ങളെ കടന്നുപോയി. സാരഥിയ്ക്കത്‌ വലിയ ക്ഷീണമായി. അടുത്ത അവസരത്തില്‍ ഈ കാര്‍ ഞങ്ങളുടെ പുറകില്‍ ആയപ്പോള്‍, ഓവര്‍ടേക്ക്‌ ചെയ്യാന്‍ സമ്മതിക്കാതെ അയാള്‍ സ്മാര്‍ട്ട്‌ ആയി. ഇത്രയും ഓ.കെ. സ്കോര്‍ 1-1.

എന്നാല്‍ ഇനിയാണ്‌ കഥയുടെ ആന്റി-ക്ലൈമാക്സ്‌. അടുത്ത തവണ ഞങ്ങളെ ഓവര്‍ടേക്ക്‌ ചെയ്ത കാര്‍, ഞങ്ങളുടെ വഴി തടഞ്ഞു മുന്നില്‍ നിര്‍ത്തി. കാറില്‍ നിന്നു ഒരു ചെറുപ്പക്കാരനും ഒരു അറുപതു വയസ്സിനുമേല്‍ പ്രായം തോന്നിക്കുന്ന ഒരു തടിയനും ഇറങ്ങി. ഞങ്ങളുടെ ഡ്രൈവറോട്‌ കയര്‍ക്കാന്‍ വന്നു (പുഷ്ക്കരനു കന്നഡ അറിയില്ല. പക്ഷെ തെറിയ്ക്കു ഭാഷ ഇല്ലല്ലോ). സംഭവം വഷളാകുമെന്നു കണ്ട ഞങ്ങളുടെ ഡ്രൈവര്‍ മാപ്പു പറഞ്ഞു. പെട്ടെന്നു ആ തടിയന്‍ ഡ്രൈവറുടെ മുഖത്തു മുഷ്ടി ചുരുട്ടി ഇടിച്ചു. തടിയനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ ആ ചെറുപ്പക്കാരനും തുടങ്ങി കലാപരിപാടി. അഞ്ചു പേര്‍ വാനില്‍ ഉള്ളില്‍ സ്തബ്ധരായി ഇരിക്കുന്നു. ഒന്നും മിണ്ടാതെ.

അവര്‍ കൈക്കഴപ്പ്‌ തീര്‍ത്തു കാറില്‍ കയറി പോയി. ഇനി കണ്ടാല്‍ കാല്‍ തല്ലിയൊടിക്കുമെന്നും, നിനക്ക്‌ ഞങ്ങളെ ശരിക്ക്‌ അറിയില്ല എന്നുമൊക്കെ ഭീഷണിയും. ബാംഗ്ലൂരിലെ ട്രാഫികില്‍ നിത്യവുമുണ്ടാകുന്ന സംഭവങ്ങളില്‍ ഒന്ന്. എന്നാലും ഒന്നു മാത്രം പുഷ്ക്കരനു തോന്നി. ഒരു സഹജീവിയെ തല്ലുന്നത്‌ കണ്ടിട്ടും ഒന്നും മിണ്ടാതെ ഇരുന്ന തന്നോട്‌ തന്നെ ലജ്ജ.......

4 Comments:

Blogger A Cunning Linguist said...

അഹിംസ അല്ലേ പുഷ്കൂ നമ്മുടെ philosophy... എങ്ങനാ തല്ലുന്നേ?

Sunday, August 12, 2007 2:10:00 PM  
Blogger മൂര്‍ത്തി said...

ഒരു അപകടം നടക്കുമ്പോള്‍ അത് ക്യാമറയില്‍ പകര്‍ത്തണോ രക്ഷിക്കണോ എന്നത് മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അലട്ടുന്ന ചോദ്യമാണ്.

തടിയെന്തിനു കേടാക്കണം എന്ന് വെച്ച് നമ്മളും അടി കണ്ടാല്‍ നൈസായി മുങ്ങും..

Sunday, August 12, 2007 5:35:00 PM  
Blogger മന്‍സുര്‍ said...

പലരും ചോദികണം എന്ന് മനസ്സില്‍ പറയുകയും , പ്രതികരികാന്‍ മറന്ന് പോവുകയും ചെയുന്നു...
വളരെ പ്രാധാന്യമുള്ള ഒരു ചോദ്യമാണിത്
ഒരു ജീവനുള്ള മനുഷ്യജീവിയെ മര്‍ദ്ധികുന്നത് വീഡീയോവില്‍ പകര്‍ത്താനും,ക്യമറയില്‍ പകര്‍ത്താനും മല്‍സരികുന്നതിനിടയില്‍ എവിടെ പോകുന്നു മനുഷ്യത്വവും...സമൂഹത്തിനോടുള്ള പ്രതിബദ്ധതയും...ചൂടുള്ള വാര്‍ത്തകള്‍ തേടിപോകുന്നവര്‍ വായ തുറകുബോല്‍ എല്ലം
നിങ്ങല്‍ കാണാതെ പോകുന്നത്...നിങ്ങല്‍ അറിയതെ പോകുന്നത് എന്നൊക്കെ പറയുന്നത് ഇത്തരം വാര്‍ത്തകള്‍ക്കാണ്‌ എന്ന് ഓര്‍ക്കുന്നത് ദുഖകരം തന്നെ.

അക്ഷരങ്ങളിലൂടെ ഈ കാണാകഴ്ചയിലെ ജീവനുള്ള കഴ്ചയുടെ ഒരു സത്യജാലകം തുറന്നുകാട്ടിയതിന്ന് സുദീപിന്ന് അഭിമാനിക്കാം ...
ഇവിടെ ജാതിയും മതവുമല്ല ഞങ്ങളുടെ ചര്‍ച്ച.....മനുഷ്യന്‌ അവന്‍റെ സ്വതന്ത്ര്യം ....അതിന്ന് ആരും വിലങ്ങിടരുത്.
ഇവിടെ ശിക്ഷികാന്‍ നമ്മള്‍ ആര്.....

നന്‍മകള്‍ നേരുന്നു

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

Sunday, August 12, 2007 9:59:00 PM  
Blogger G.MANU said...

namukku lajjikkam

Monday, August 13, 2007 12:00:00 PM  

Post a Comment

<< Home