പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Saturday, August 18, 2007

ബാദ്ധ്യത ആര്‍ക്ക്‌ ?

മനോരമ ന്യൂസില്‍ ഇന്നു രാത്രി നടന്ന മാദ്ധ്യമ സംവാദത്തില്‍ രസകരമായ ഒരു വസ്തുത ഉയര്‍ന്നു വന്നു. മാദ്ധ്യമങ്ങള്‍ എന്തു കൊണ്ട്‌ പോസീറ്റീവ്‌ ന്യൂസിനു പ്രാധാന്യം കൊടുക്കുന്നില്ല എന്ന് ? അതിനു മറുപടിയായി മാതൃഭൂമി മുന്‍ പത്രാധിപര്‍ വി പി രാമചന്ദ്രന്‍ പറഞ്ഞ മറുപടി തികച്ചും ബാലിശമായി പുഷ്ക്കരനു തോന്നി. അദ്ദേഹം പറഞ്ഞത്‌ പോസീറ്റീവ്‌ ന്യുൂസിനു ആവശ്യക്കാരില്ല എന്നാണ്‌. അതിനു ഉദാഹരണമായി പറഞ്ഞത്‌ ഫാമിലി പ്ലാനിംഗിനെക്കുറിച്ച്‌ ലേഖനം കൊടുത്താല്‍ വായനക്കാരില്ല എന്ന്. അതിനെ വഷളാക്കി കൊടുത്താല്‍ വായനക്കാരേറുമത്രെ. മാതൃഭൂമിയുടെ ശ്രീ എന്‍ പി രാജേന്ദ്രന്റെ വാദവും അതുപോലെ ഒന്നായിരുന്നു. പോസിറ്റീവ്‌ ന്യൂസിനു ആവശ്യക്കാരുണ്ടെങ്കില്‍ എന്തു കൊണ്ടു ദൂരദര്‍ശനു പ്രേക്ഷകര്‍ കുറയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം ?

പക്ഷെ സര്‍, ഇതല്ല ഞങ്ങള്‍ ആഗ്രഹിക്കുന്ന പോസീറ്റീവ്‌ ന്യൂസ്‌. നാടിന്റെ വികസനത്തിന്റെ അജന്‍ഡ എന്തു കൊണ്ട്‌ നിങ്ങളുടെ നേതൃത്വത്തിലുള്ള മാദ്ധ്യമത്തിനു ഏറ്റേടുത്തുകൂട.. ? അല്ലാതെ മോറല്‍ സയന്‍സ്‌ പഠിപ്പിക്കില്ലല്ല ഞങ്ങള്‍ ആഗ്രഹിക്കുന്ന പോസിറ്റീവ്‌ റിപ്പോര്‍ട്ടിംഗ്‌... ഒരു ഉദാഹരണം പറയാം. കേരളത്തിന്റെ വികസനത്തിനു ഏറ്റവും സാദ്ധ്യതയുള്ള വിഴിഞ്ഞം തുറമുഖ പദ്ധതി. ഏതു മുന്‍നിര പത്രം ആണ്‌ ഇതിനെ ആര്‍ജ്ജവത്തോടെ ഏറ്റെടുത്തത്‌ ? വിഴിഞ്ഞത്തിനു വേണ്ടി ഏറ്റവും വാചാലമായത്‌ എന്‍.ടി. വി. എന്ന മാദ്ധ്യമസ്ഥാപനം മാത്രമാണ്‌. ഇതു ഇന്നും അവരുടെ പ്രിന്റ്‌ മാഗസിനായ മാവേലിനാടിലൂടെ സജീവമായി നില്‍ക്കുന്നു. മാതൃഭൂമിയും മനോരമയും പോലുള്ള അതികായന്മാര്‍ ഇതിനെ തമസ്കരിക്കുന്നു.

എന്നിട്ടു ഒരു ലൊട്ടുലൊടുക്ക്‌ ന്യായവും. വഷളന്‍ ന്യൂസിനാണ്‌ ആവശ്യക്കാര്‍ എന്ന്.... കഷ്ടം തന്നെ... രാഷ്ട്രീയക്കാരുടെ ചെളിവാരിയ്യെറിയലിനു ന്യൂസ്പ്രിന്റും എയര്‍ ടൈമും മാറ്റിവെയ്ക്കുന്ന ഇത്തരം മാദ്ധ്യമങ്ങള്‍ക്കു ബാദ്ധ്യത ജനങ്ങളോടല്ല.. ഇവര്‍ ജനങ്ങള്‍ക്കു ഒരു ബാദ്ധ്യത ആണ്‌.

2 Comments:

Blogger മൂര്‍ത്തി said...

ജനത്തിനു വേണ്ടത് കൊടുക്കുന്നു എന്ന ന്യായീകരണം പത്രങ്ങള്‍(ദൃശ്യമാധ്യമങ്ങളും) ഇന്ന് ചെയ്ത്കൊണ്ടിരിക്കുന്നതിനെ ന്യായീകരിക്കാനുള്ള വൃഥാശ്രമം മാത്രം. തെറ്റ് വായനക്കാരന്റെ പുറത്തിട്ടുകഴിഞ്ഞാല്‍പ്പിന്നെ, പത്രങ്ങള്‍ മാധ്യമ ധര്‍മ്മം പരിപാലിക്കുന്നില്ല എന്ന പരാതിക്ക് അടിസ്ഥാനമില്ലാതാവുമല്ലോ.

ജനത്തിന് ‘വേണ്ടത്’ കൊടുക്കുക എന്നത് മാത്രമാണോ പത്രങ്ങളുടെ ധര്‍മ്മം?

Saturday, August 18, 2007 11:51:00 PM  
Blogger മുക്കുവന്‍ said...

ഇഷ്ടമില്ലാത്ത ന്യൂസ് കേള്‍ക്കുകയോ, അവ വരുന്ന മാഗസിനുകള്‍ വാങ്ങാതിരിക്കുകയൊ ചെയ്താല്‍ അവ താനെ വഴിയേ വരില്ലേ? സര്‍കുലേഷന്‍ കൂടിയ ഒരു പത്രം അതിന്റെ സര്‍കുലേഷന്‍ കൂടിയതിന്റെ കാരണം അവരുടെ കണ്ടെന്റ് ആണെന്നു പറയുന്നതില്‍ തെറ്റില്ല എന്നാണ് എനിക്കു തോന്നുന്നത്.

ഉദാഹരണം, മംഗളം വാരിക പൈങ്കിളി ആണെന്ന് ആര്‍ക്കാണറിയാത്തത്. എന്നിട്ടും അതിന്റെ സര്‍കുലേഷന്‍ കൂടുന്നു. എന്ത് കൊണ്ട്? ഇന്ന് നല്ലൊരുകൂട്ടം മലയാളികളും ദിവാസ്വപ്നങ്ങളുമായി നടക്കുന്നവരാണു എന്നതു തന്നെ!!!

Monday, August 20, 2007 9:06:00 PM  

Post a Comment

Links to this post:

Create a Link

<< Home