മടങ്ങി വന്നപ്പോള്‍ കണ്ടത്...
പുഷ്ക്കരന്‍ രണ്ടു മാസം സ്ഥലത്തില്ലായിരുന്നു. ജര്‍മ്മനിയില്‍ പോയിരുന്നു. അവിടെ നിന്നു മടങ്ങി എത്തി കേരളത്തിന്റെ വിശേഷങ്ങള്‍ ഒക്കെ മനസ്സില്ലാക്കി വരുന്നതെയുള്ളു. തറവാട്ടിലെ അനന്തരവന്മാരെയും മരുമക്കളെയും പ്രാകി കൊണ്ടു ഇറങ്ങിപ്പോയ തല നരച്ച അമ്മാവന്‍ തലകുനിച്ചും കണ്ണീരൊഴുക്കിയും തറവാട്ടിലേക്കു തിരിച്ചു വന്നു, നാട്ടിലെ മന്ത്രിപുംഗവന്മാര്‍ വാമൊഴിവഴക്കവും തന്ത്രപരമായ പ്രസ്താവനകളും (കടപ്പാട്: ബഹു: ധനമന്ത്രി) കൊണ്ടു കാലം കഴിക്കുന്നു. പത്രമാദ്ധ്യമങ്ങള്‍ നാടിനും നാട്ടുകാര്‍ക്കും ഒരു ഗുണവും ചെയ്യാത്ത വിവാദങ്ങള്‍ കൊണ്ട് വിഴുപ്പലക്കുന്നു. ഇത്രയൊക്കെയുള്ളൂ നമ്മുടെ നാട്ടിലെ വിശേഷങ്ങള്‍. പക്ഷേ ഏറ്റവും കഷ്ടമായി തോന്നിയത് ശബരിമല ഭക്തന്മാരുടെ കാര്യമാണ്.
ഇത്തവണത്തെ സീസണില്‍ തൊട്ടത് മുഴുവന്‍ അബദ്ധമായ മട്ടിലാണ് ദേവസ്വം ബോര്‍ഡ്. അല്ലാ, പുഷ്കരനു തോന്നിയത് മറ്റൊന്നാണ്. പരപ്പനങ്ങാടി ദേവജ്ഞന്മാരും, ഫ്ലാറ്റ് തന്ത്രിമാരും വായിട്ടലയ്കുന്ന അനതരവന്മാരും, ശ്വാനന്മാരുടെ ഉറ്റതോഴന്‍ വാമൊഴിക്കാരനും എല്ലവരും ചേര്‍ന്ന് ശബരിമല ശാസ്താവിനു പൊറുതി കൊടുത്തിട്ടുണ്ടോ? സഹികെട്ട അയ്യപ്പന്‍ ഒരു ചെറിയ തിരിച്ചടി ഭക്തന്മാര്‍ക്കു കൊടുത്തതാകും. ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി വേണമെങ്കില്‍ ഒരു ദേവപ്രശ്നം ആകാം , അല്ലെ ശ്രീ ഗുപ്തന്‍ ജീ ?
മറ്റൊരു വിശേഷം പതിബെല്‍ കേരളത്തിലേക്കു മടങ്ങി വന്ന് നമ്മുടെയൊക്കെ എം.സി റോഡ് എന്ന പേടിസ്വപ്നത്തിന് അറുതിവരുത്താന്‍ പോകുന്നു എന്നതാണ്. ഒരു അഴിമതി ആരോപണവും ഒന്നരക്കൊല്ലവും ഒരു ആത്മഹത്യയും കഴിഞ്ഞപ്പോള്‍ നഷ്ടം ആര്‍ക്കാണ്? പുഷ്ക്കരനു ചിലരോടൊക്കെ ഒന്നേ ചോദിക്കാനുള്ളു, എത്ര തടഞ്ഞു സാറന്മാരെ ?

0 Comments:
Post a Comment
<< Home