കണ്ടവരുണ്ടോ ?

രണ്ടു ദിവസം മുമ്പ് മലയാള മനോരമയില്‍ വന്ന ഒരു നോട്ടീസ് ആണു ഇത്. ആളെ പരിചയമില്ലെ ? കുറച്ചു മാസങ്ങള്‍ ഒന്നു പിന്നിലേക്ക് റിവൈന്‍ഡ് ചെയ്താല്‍ പിടികിട്ടും. മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വം. ആളുകളെ പറ്റിച്ച് (ഇതു പോലെയുള്ള തട്ടിപ്പുകള്‍ ഏണി വച്ചു അങ്ങോട്ട് കയറി പിടിക്കാന്‍ മിടുക്കു നമുക്കു മാത്രമേയുള്ളു... ) സര്‍ക്കാരിനെയും പൊലീസിനേയും പറ്റിച്ച് (?) ഇങ്ങനെ മുങ്ങിനടക്കാന്‍ ഇവര്‍ക്കു എങ്ങനെ കഴിയുന്നു എന്നാണു പുഷ്ക്കരനു സംശയം. പത്രങ്ങളില്‍ എന്തായിരുന്നു പുകില്? ചന്ദ്രമതിയെ ഇന്നു പിടിക്കും, നാളെ പിടിക്കും, ബാംഗ്ലൂരിലെ ഒരു ലോഡ്ജില്‍ നിന്ന് ഒരു തലനാരിഴയ്ക്കു പൊലീസിനു കൈവിട്ടുപോയി..... അവസാനം പവനായി ശവമായി. ഇതിനിടയില്‍ ആഭ്യന്തര മന്ത്രിയുടെ കഴിവു കൊണ്ടാണ് ആയമ്മ രക്ഷപ്പെട്ടൂ നടക്കുന്നതെന്നും കേട്ടു... എന്തായാലും കാശു പോയവനു പോയി... പത്രത്തിലെ ഫോട്ടോ ഒക്കെ കണ്ട് ചന്ദ്രമതിയമ്മ ചിരിക്കുന്നുണ്ടാകും, എല്ലാവരെയും പുഷ്ക്കരന്മാരാക്കുന്ന ഒരു ചിരി. എതു കേസിലും ഇതൊക്കെ തന്നെ ഉണ്ടാകുകയുള്ളൂ എന്നു പുഷ്ക്കരനു തോന്നുന്നു. അമേരിക്കയിലെ ഒരു വിദ്വാനും ഇമ്മാതിരി തട്ടിപ്പു നടത്തിയിട്ടും ജയിലില്‍ പോലും പോകാതെ വീട്ടില്‍ ഇരിക്കുന്നു. ആക്രികടക്കാരന്റെയാണെങ്കിലും നീതിദേവതയുടെ ആണെങ്കിലും തുലാസ്സ് തുലാസ്സ് തന്നെ. ലോഹത്തിനു ഭാരം കൂടുകയും ആ തട്ട് താഴേക്കു പോകുകയും ചെയ്യും. അഭയകേസിലും ഇതൊക്കെ തന്നെയല്ലെ സംഭവിക്കൂ... ? പുഷ്ക്കരന്‍ നീതിദേവതയെപോലെ കണ്ണൂ മൂടികെട്ടാന്‍ തീരുമാനിച്ചു.
വെളിച്ചം ദുഖമാണുണ്ണി,
തമസ്സല്ലോ സുഖപ്രദം.
0 Comments:
Post a Comment
<< Home