പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Saturday, January 17, 2009

കേരളത്തിന്റെ നേട്ടം

ഇന്നത്തെ ഹിന്ദു പത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ടാണ്‌. ലോക ബാങ്കിന്റെ ഒരു പഠനറിപ്പോര്‍ട്ട്‌ പ്രകാരം മികച്ച നിക്ഷേപക സൗഹാര്‍ദ്ദ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിനു രണ്ടാം സ്ഥാനം. പതിനാറു സംസ്ഥാനങ്ങള്‍ ആണ്‌ പഠനത്തിനു വിധേയമായത്‌. ഇതില്‍ കര്‍ണ്ണാടകയുടെ തൊട്ടു പിന്നില്‍ ആണു കേരളത്തിന്റെ സ്ഥാനം.

ഈ റിപ്പോര്‍ട്ടിന്റെ സാധുത വിലയിരുത്താന്‍ അവര്‍ ഈ സംസ്ഥാനങ്ങളിലെ ആഭ്യന്തര വ്യവസായങ്ങളുടെയും ആഭ്യന്തര ഉല്‍പ്പാദനത്തിന്റെയും പ്രസ്തുത കാലയളവിലെ വര്‍ധനവാണ്‌ താരതമ്യപ്പെടുത്തിയത്‌. അഴിമതിയുടെയും അക്രമങ്ങളുടെയും അഭാവം (അല്ലെങ്കില്‍ കുറവ്‌), ഗതാഗത വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ മികവുമാണ്‌ കേരളത്തിന്റെ ഈ നേട്ടത്തിനു പ്രധാനമായും തുണയായത്‌.

സ്ഥിതി വിവരകണക്കുകള്‍ ആണെങ്കിലും കേരളത്തിന്റെ ഈ നേട്ടത്തില്‍ പുഷ്കരന്‍ അതിയായി സന്തോഷിക്കുന്നു. ഈ വാര്‍ത്തയ്ക്കു പ്രചാരം ലഭിക്കട്ടെ എന്നു ആഗ്രഹിക്കുന്നു.

ഇന്നത്തെ (ജനുവരി 17) ഹിന്ദുവില്‍ ആണ്‌ ഈ വാര്‍ത്ത കണ്ടത്‌. www.thehindu.com എന്ന സൈറ്റില്‍ ഈ പഠന റിപ്പോര്‍ട്ട്‌ ലഭ്യവുമാണ്‌.

0 Comments:

Post a Comment

Links to this post:

Create a Link

<< Home