പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Monday, May 11, 2009

വിമാനത്തിലെ മാന്യന്‍

അവസാനം പ്രതീക്ഷിച്ചപോലെ ഗായകന്‍ മുന്മന്ത്രി വിമാനക്കേസില്‍ നിന്നും ഊരിപോന്നു. അഗ്നിശുദ്ധി എന്നൊക്കെ മാദ്ധ്യമങ്ങള്‍ക്കു പറയാം. നാട്ടില്‍ ഇമ്മാതിരി പ്രവര്‍ത്തി ചെയ്തതു മന്ത്രിയും തന്ത്രിയും ഒക്കെ ആണെങ്കില്‍ ഒരു ചുക്കും സംഭവിക്കില്ല എന്നും മനസ്സിലായി...

പുഷ്ക്കരനു ഒന്നെ പറയാനുള്ളു. ഇനി ഇതുമാതിരി ഏതെങ്കിലും വി.ഐ.പി വിമാനത്തിലൊ ട്രെയിനിലോ കന്നന്തരങ്ങള്‍ കാണിച്ചാല്‍ അമ്മച്ചിയാണെ അവിടെ വെച്ചു കണക്കു തീര്‍ത്തു റസീറ്റ്‌ വാങ്ങണം. മനസ്സിലായില്ലെ ? ചെവിക്കുറ്റി നോക്കി പൊട്ടിക്കുക... അത്ര തന്നെ ....

കൈയ്ക്ക്‌ സ്വാധീനക്കുറവാണെന്നു വാദിച്ചാണ്‌ ടിയാന്‍ രക്ഷപ്പെട്ടതെന്നു മനസ്സില്ലാക്കുന്നു. പുഷ്കരന്‍ വിചാരിച്ചത്‌ ഇങ്ങേര്‍ മനസ്സിന്റെ സമനില തെറ്റിയ ആളാണെന്നു വാദിക്കുമെന്നാണ്‌. ഭാഗ്യം ! അത്ര പറഞ്ഞില്ലല്ലോ.
കൈയ്ക്ക്‌ സ്വാധീനക്കുറവ്‌.. ഇമ്മാതിരി ശവങ്ങളെ ചുമന്നുകൊണ്ടു നടക്കുന്ന പുഷ്കരന്മാരെ, നിങ്ങള്‍ക്ക്‌ നല്ല നമസ്ക്കാരം..

0 Comments:

Post a Comment

Links to this post:

Create a Link

<< Home