പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Tuesday, May 12, 2009

പിണറായിയെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി

ലാവലിന്‍ കേസില്‍ പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഒന്നും പോകുന്നില്ല.

അതു ഏജിയുടെ മിടുക്കു കൊണ്ടോ, സെക്രട്ടെറിയറ്റിന്റെ കണ്ണുരുട്ടല്‍ കൊണ്ടോ ഒന്നുമല്ല. ഗവര്‍ണര്‍ എന്താ പറഞ്ഞത്‌? 16 കഴിയട്ടെ എന്ന്.... എന്താ കാര്യം ?

ബിജെപിയുമായി ഒന്നു മുട്ടിനില്‍ക്കാന്‍ മാത്രം സീറ്റ്‌ കോണ്‍ഗ്രെസ്സിനും മുന്‍ മൂന്നാം മുന്നണിക്കും ചേര്‍ന്നു കിട്ടിയാല്‍ വീണ്ടും ദാസനും വിജയനും കളിക്കാമല്ലോ കോണ്‍ഗ്രെസ്സിനും സിപിഎമിനും..അതു രാഹുല്‍ ഗാന്ധിയും പ്രകാശ്‌ കാരാട്ടും ചേര്‍ന്നുള്ള ഒരു എഗ്രീമന്റ്‌.

അപ്പോള്‍ ആണവകരാറൊ? ആ.... പുഷ്ക്കരന്‍ കാത്തിരിക്കുന്നു...

0 Comments:

Post a Comment

Links to this post:

Create a Link

<< Home