പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Monday, December 29, 2008

മോറല്‍ പൊലീസിംഗ്‌ - ഡിഫിയും ബജ്‌രംഗ്‌ ദളും വക.

ചിലപ്പോള്‍ ഇതു പഴയ വാര്‍ത്ത ആയിരിക്കും... പുഷ്ക്കരന്‍ ഇന്നു മനോരമ ന്യൂസിന്റെ വെബ്‌ സൈറ്റ്‌ പരതിയപ്പോള്‍ കണ്ടതാണു.

തിരുവനന്തപുരത്തെ വെള്ളയമ്പലത്തുള്ള ഒരു റെസ്റ്റൗറന്റ്‌ (കഫെ കോഫി ഡേ ആണൂ സംഭവം, പേരു പറയാതെ സസ്പെന്‍സ്‌ കൂട്ടുക എന്നതാണല്ലോ മുഖ്യധാരാ മാദ്ധ്യമ ധര്‍മ്മം.) പാളയം ഏര്യ കമിറ്റിയിലുള്ള "ഊര്‍ജസ്വലരായ" ഡിഫിക്കാര്‍ ഉപരോധിക്കുന്നു. അവിടെ വരുന്ന ചെറുപ്പക്കാര്‍ രാത്രി വൈകി നഗരവീഥികളെയിലൂടെ ഡ്രാഗ്‌ റേസിംഗ്‌ നടത്തി അപകടം വരുത്തിവെക്കുന്നു. ഡ്രാഗ്‌ റേസിംഗിന്റെ അനന്തരഫലമായി പട്ടാളക്കാരുടെ വെടിയേറ്റ്‌ ജീവന്‍ നഷ്ടപ്പെട്ട മുഹമ്മദ്‌ മുഖാറമിന്റെ വാര്‍ത്തയാണല്ലൊ ഇന്നു ബാംഗ്ലൂരിലെ പത്രങ്ങളില്‍. നമ്മുടെ കേരളത്തില്‍ ഡിഫി ഉള്ളതുകൊണ്ടു ഇങ്ങനെ ഒന്നും സംഭവിക്കില്ല.. പുഷ്ക്കരന്‍ സമാധാനിച്ചു.

തിരുവനന്തപുരത്തെ ഈ കോഫി ഡേയുടെ നടത്തിപ്പുകാര്‍ റേസില്‍ വിജയിക്കുന്നവര്‍ക്കു നല്‍കുന്ന സമ്മാനത്തിന്റെ കാര്യം ഒരു നേതാവ്‌ പത്രക്കാരോട്‌ വിശദീകരിക്കുന്നതു കേട്ടപ്പോള്‍ പുഷ്ക്കരന്‍ "അയ്യേ !" എന്നു പറഞ്ഞുപോയി. സദാചാരബോധം നന്നായി ഉള്ളതുകൊണ്ടു നേതാവ്‌ ഒന്നാം സമ്മാനത്തിന്റെ കാര്യം വിശദീകരിച്ച്‌ പറഞ്ഞില്ല.

അപ്പോള്‍ ചാനലുകാരെ വിളിച്ചുപറഞ്ഞിട്ടാണ്‌ യുവാക്കളുടെ പ്രകടനം. വീഡിയൊയില്‍ ഇപ്പോള്‍ കാണുന്നത്‌ പോലീസുകാര്‍ നോക്കിനില്‍ക്കെ ഡിഫിക്കാര്‍ ബൈക്കുകള്‍ തകര്‍ക്കുന്നതാണ്‌. കൂട്ടത്തില്‍ റിപ്പോര്‍ട്ടറുടെ വക ഇങ്ങനെ ഒരു കമന്റും. "ആ സമയത്ത്‌ റെസ്റ്റൗറന്റില്‍ ഉണ്ടായിരുന്നവര്‍ക്കും ഡിഫിക്കാരുടെ വക സല്‍ക്കാരം കിട്ടി" ...

ബലേ ! തിരുവനന്തപുരത്ത്‌ വന്ന് കോഫീ ഡേയില്‍ പോകാമെന്ന് കരുതി വെച്ചിരുന്ന വെള്ളം പുഷ്ക്കരന്‍ വാങ്ങി സ്റ്റൗ ഓഫ്‌ ചെയ്തു... തല്ലു കൊള്ളരുതല്ലോ... ഇത്രയക്ക്‌ സദാചാര ബോധം പ്രകടിപ്പിക്കുന്ന ഡിഫിക്കാര്‍ മലയാളം ചാനലുകളിലെ റിയാലിറ്റി ഷോ നടത്തിപ്പുകാരെയും അവതാരകരേയും സീരിയല്‍ അണിയറ പ്രവര്‍ത്തകരേയും കൈകാര്യം ചെയ്യുന്നത്‌ കാണാന്‍ കാത്തിരിക്കുന്നു.... നിരാശപ്പെടുത്തില്ലല്ലോ .....

പിന്നെ ഒരു കാര്യം.. കോഫി ഡേയില്‍ പോകുന്ന നമ്മുടെ മാദ്ധ്യമ സിംഹങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും (മന്ത്രിപുത്രന്മാര്‍ ഉള്‍പ്പടെ) നിങ്ങള്‍ ഇതുപോലെ സല്‍ക്കരിക്കണം. ഇനി കേരളത്തില്‍ ഇങ്ങനെ ചെയ്യാന്‍ മടിച്ചു ബാംഗ്ലൂരിലെങ്ങാനും വന്നു ഇമ്മാതിരി തരികിട പരിപാടികള്‍ ഈ "കോഞ്ഞോള്‍സ്‌" ചെയ്താല്‍, ചെയ്തതായി അറിഞ്ഞാല്‍, പുഷ്ക്കരനും മടിച്ചു നില്‍ക്കില്ല എന്നു ഉറപ്പു തരുന്നു.

ഡ്രാഗ്‌ റേസിംഗ്‌ തടയേണ്ടതു തന്നെ, പക്ഷെ അതിന്റെ പേരില്‍ നിയമം കയ്യില്‍ എടുത്താല്‍... ഇതുപോലെ സമാനമായ സംഭവം മംഗലാപുരത്തു നിന്നും കണ്ടതായി ഓര്‍ക്കുന്നു. ബജ്‌രംഗ്‌ ദളിന്റെ പുലികള്‍ ഹിന്ദു കുട്ടികളും മുസ്ലീം, കൃസ്ത്യന്‍ കുട്ടികളും ഒരുമിച്ചു കോളെജില്‍ നിന്നും ടൂര്‍ പോയ ബസ്‌ അടിച്ചു തകര്‍ത്തിരിക്കുന്നു...

എല്ലാരും കൂടെ നാടു കുട്ടീചോറാക്കും...