പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Tuesday, October 10, 2006

അഫ്‌സലിനു വേണ്ടി വാദിക്കുന്നവര്‍

പാര്‍ലമന്റ്‌ ആക്രമണകേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഹമ്മദ്‌ അഫ്‌സലിന്റെ ശിക്ഷ ഒഴിവാക്കാന്‍ കാശ്മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്‌ വക്കാലത്തു പിടിക്കുന്നത്‌ കണ്ട്‌ പുഷ്ക്കരനു ഹൃദയസ്തംഭനമുണ്ടായില്ല എന്നെ ഉള്ളൂ.. ഇന്ത്യയില്‍ അല്ലാതെ ഇതു വേറെ എവിടെ കാണാന്‍ കഴിയും ?


രസകരമായ വസ്തുത അഫ്‌സല്‍ തന്റെ ശിക്ഷ ഇളവു ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്നതാണ്‌. കുറ്റബോധം ഉണ്ടാകാത്ത വ്യക്തിക്കു മാനസിക പരിവര്‍ത്തനം ഉണ്ടാകാന്‍ ശിക്ഷ ഇളവു ചെയ്തിട്ടു എന്തു ഫലം ? പുഷ്ക്കരന്റെ സംശയം ഇതാണ്‌ .......

Sunday, October 08, 2006

ഗാന്ധിജിയും സഞ്ജയ്‌ ദത്തും

ഈ ഗാന്ധിജയന്തിക്കാലത്ത്‌ എറ്റവും അധികം ചര്‍ച്ചാ വിഷയമായത്‌ ലഗെരഹൊ മുന്നാഭായി എന്ന സിനിമയാണ്‌. മുംബൈ സ്ഫോടനകേസില്‍ ഒരു പ്രതിയായ സഞ്ജയ്‌ ദത്താണു ഈ സിനിമയില്‍ ഗാന്ധി ആദര്‍ശങ്ങള്‍ പിന്തുടരുന്ന മുന്നാഭായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌.

"ആതിനെന്താ പുഷ്ക്കരാ ? ആര്‍ക്കും ഏതു വേഷവും അഭിനയിച്ചുകൂടെ ? " എന്ന്‌ ഞാന്‍

പുഷ്ക്കരന്റെ സംശയം ഇങ്ങനെ.

ഈ കഥാപാത്രത്തിന്റെ മിടുക്കുകൊണ്ട്‌ ഇനി കോടതി "പാവം സഞ്ജുവിനെ" വെറുതെ വിട്ടുകളയുമോ ? അധോലോകനായകന്റെ പക്കല്‍ നിന്നും ഈ അഭിനവ ഗാന്ധി ഒരു കൗതുകത്തിനു തോക്കു വാങ്ങി സൂക്ഷിച്ചതാണെങ്കിലൊ ? മാദ്ധ്യമ ഭീകരന്മാര്‍ വിചാരിച്ചാല്‍ ഏതു സഞ്ജയ്‌ ദത്തും ഗാന്ധിസത്തിന്റെ ജീവിക്കുന്ന ഉദാഹരണമാകും.

പുഷ്ക്കരനെക്കുറിച്ച്‌


നാടോടുമ്പോള്‍ നടുവില്‍ അല്ലെങ്കിലും അരികുമാറി ഓടാനാഗ്രഹിക്കുന്ന ഒരു കഴുത. മാവേലിനാടു എന്ന മാസികയില്‍ ബ്ലോഗുകളെ കുറിച്ചു വായിച്ചതോടെ പുഷ്ക്കരനും ഒരു ആഗ്രഹം. എനിക്കും വേണം ഒരു ബ്ലോഗ്‌. പുഷ്ക്കരന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ അവനു വേണ്ടി ഈ ബ്ലോഗ്‌ തുടങ്ങി. ഈ ബ്ലോഗില്‍ പബ്ലിഷ്‌ ചെയ്യുന്ന എല്ലാ അഭിപ്രായങ്ങളും പുഷ്ക്കരന്റെ സ്വന്തം.